cov

തിരുവനന്തപുരം : കൊവിഡിന്റെ രണ്ടാംതരംഗത്തിന് ശേഷവുംസംസ്ഥാനത്ത് മരണം കുത്തനെ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. ആദ്യതരംഗത്തിൽ മറ്റ് ഗുരുതരരോഗങ്ങളുള്ള പ്രായമായവരാണ് മരിച്ചതിൽ ഏറെയും. രണ്ടാംതരംഗം ശക്തമായതോടെ ചെറുപ്പക്കാരുടെ മരണവും കൂടുതലാണ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് മൊത്തം കൊവിഡ് മരണം 8455 ആണ്. ഇതിൽ 349 പേർ

40 വയസിന് താഴെയുള്ളവരാണ്. ഇതിൽ 14 പേർ 18വയസിൽ താഴെയുള്ളവരാണ്. 335 പേരാണ് 18നും 40നും ഇടയിലുള്ളവർ. പ്രമേഹം, രക്തസമ്മർദ്ദം എന്നിയാണ് പലരിലും മരണകാരണം. രോവ്യാപനം കൂടമ്പോൾ മരണവും വർദ്ധിക്കും. അതാണ് ചെറുപ്പക്കാരുടെ മരണവും ഉയരുന്നത്. 60 കഴിഞ്ഞവരുടെ മരണം കുറഞ്ഞു. ആദ്യ തരംഗത്തിൽ 60വയസിന് മുകളിലുള്ള 76 ശതമാനം പേ‌ർ മരിച്ചെങ്കിൽ ഇപ്പോഴത് 71ശതമാനം ആയി കുറഞ്ഞു. വാക്‌സിന്റെ ഗുണമാണിതെന്ന നിഗമനമത്തിലാണ് ആരോഗ്യവകുപ്പ്. 41നും 59നും ഇടയിലുള്ള 1895പേരാണ് ഇക്കാലയളവിൽ മരിച്ചത്. 60വയസിന് മുകളിലുള്ള 6211 പേരും മരിച്ചു.

മരണങ്ങൾ തലസ്ഥാനത്ത്

കൊവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്. എന്നാൽ രണ്ടാംതരംഗത്തിൽ രോഗവ്യാപനം അതിരൂക്ഷമായ മലപ്പുറം മരണനിരക്കിൽ ആറാം സ്ഥാനത്താണ്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളെക്കാൾ മറ്റിടങ്ങളിൽ മരണസംഖ്യ എന്നത് കണക്കിലെ പൊരുത്തക്കേടാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

കൊവിഡ് മരണങ്ങൾ ജില്ലതിരിച്ച്

തിരുവനന്തപുരം 1658

തൃശൂർ 979

കോഴിക്കോട് 958

എറണാകുളം 818

ആലപ്പുഴ 677

മലപ്പുറം 644

കണ്ണൂർ 621

പാലക്കാട് 558

കൊല്ലം 491

കോട്ടയം 429

പത്തനംത്തിട്ട 259

വയനാട് 156

കാസർകോട് 146

ഇടുക്കി 61

'രണ്ടാംതരംഗത്തിൽ ചെറുപ്പക്കാരിലേക്ക് മരണംവ്യാപകമായിട്ടില്ല. എന്നാൽ പൊതുവേ മരണനിരക്ക് ഉയരുന്നത് അപകടകരമാണ്. അത് ചെറുപ്പാക്കുടെ എണ്ണവും വർദ്ധിപ്പിക്കും.'

-ഡോ.എൻ.എം.അരുൺ

ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്ര്

പാലക്കാട്