csi

വെള്ളനാട്: പുനലാൽ സി.എസ്.ഐ സഭയുടെയും പുനലാൽ ഡിസ്ട്രിക്ട് കൗൺസിലിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് നൽകുന്ന ഭക്ഷ്യവസ്‌തുക്കൾ, വസ്ത്രം, ലോഷൻ, സോപ്പ് എന്നിവയടങ്ങിയ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.

പുനലാൽ ഡിസ്ട്രിക്ട് ചെയർമാൻ റവ.ഡോ: വിത്സ് രാജ്, ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി ഡി. സത്യജോസ്, സഭാസെക്രട്ടറി റെജിലാൽ, പാലിയേറ്റീവ് കെയർ കൺവീനർ ലെറിൻ ഗിൽബർട്ട്, സഭാ കമ്മിറ്റി അംഗങ്ങൾ, പാലിയേറ്റീവ് കെയർ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.