തിരുവനന്തപുരം: 37 വർഷത്തെ സേവനത്തിന് ശേഷം ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ ഇന്ന് വിരമിക്കും. തിരുവനന്തപുരത്തെ ചീഫ് ജനറൽ മാനേജർ ഓഫീസിലെ സീനിയർ അക്കൗണ്ടന്റാണ്.
1984ലാണ് സർവീസിൽ പ്രവേശിച്ചത്. ബി.എസ്.എൻ.എൽ എംപ്ളോയീസ് യൂണിയൻ രൂപീകരിച്ചതുമുതൽ സജീവപ്രവർത്തകനാണ്. ജില്ലാ സെക്രട്ടറി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എന്നിനിലകളിൽ പ്രവർത്തിച്ചു. 2018ലാണ് സെക്രട്ടറിയായത്.