പാറശാല: കൊവിഡ് ബാധിച്ച ഡയാലിസിസ് രോഗികൾക്ക് സൗജനൃ ചികിൽസ ഒരുക്കി യൂത്ത് കെയർ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കാക്കുന്നത്. പൂർണമായും സൗജന്യമായി നടപ്പിലാക്കുന്ന പദ്ധതി നെയ്യാറ്റിൻക്കര നിയോജക മണ്ഡലത്തിലെ കൊവിഡ് ബാധിതരായ മുഴുവൻ ഡയാലിസിസ് രോഗികൾക്കും സഹായകരമാകുന്നതാണ്. ചികിത്സ ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്തു സ്ലോട്ട് എടുക്കേണ്ടതുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്‌സ് (ഫോൺ: 9447040000) നെ വിളിച്ച് ചികിത്സ ഉറപ്പാക്കാവുന്നതാണ്. കൊവിഡ് ബാധിതരായ ഡയാലിസിസ് രോഗികൾക്ക് നെയ്യാറ്റിൻകരയിൽ ഡയാലിസിസ് ചെയ്യാൻ മതിയായ സൗകര്യങ്ങൾ ഇല്ലെന്നറിഞ്ഞതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് സഹായ വാഗ്ദാനവുമായി എത്തിയത്. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ സെക്രട്ടറി വി.ആർ. പ്രമോദ്: 9526592398, അസംബ്ലി പ്രസിഡന്റ് ചെങ്കൽ റെജി: 7012510355, കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.അക്ഷയ്: 9539844711