തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം ലഭിച്ച അന്തരിച്ച മുൻ പ്രഥമാദ്ധ്യാപകൻ എസ്. പീർമുഹമ്മദിന്റെ വീട് മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. തൈക്കാട് മോഡൽ സ്‌കൂളിൽ അസി. ഹെഡ് മാസ്റ്റർ ആയിരുന്ന പീർമുഹമ്മദ്‌ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ, പൂവാർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രഥമാദ്ധ്യാപകൻ ആയിരുന്നു. തിരുവനന്തപുരം സൗത്ത് എ.ഇ.ഒആയും പ്രവർത്തിച്ചിട്ടുണ്ട്.