തിരുവനന്തപുരം: കഠിനംകുളത്ത് അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ഗോതമ്പും അരിയും റേഷൻ സാധനങ്ങളാണോയെന്ന് സിവിൽ സപ്ലൈസ് വകുപ്പിന്റെ ക്വാളിറ്റി കൺട്രോളർ വിഭാഗവും ടി.എസ്.ഒയും പരിശോധിച്ച് ഉറപ്പ് വരുത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
റേഷൻ അരിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ കളക്ടറുടെ ഉത്തരവ് വാങ്ങി തുടർ നടപടി സ്വീകരിക്കും. സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി പൂട്ടു പൊളിച്ചു പരിശോധിച്ചപ്പോൾ ബെൽ ബ്രാൻഡ് എന്ന് രേഖ പ്പെടുത്തിയ ചാക്കുകളിലാണ് അരി സൂക്ഷിച്ചതായി കണ്ടെത്തിയത്. ഓപ്പൺ മാർക്കറ്റിൽ ഗോതമ്പ്, അരി എന്നിവ വിൽക്കുന്നതിന് അനുമതിയുള്ളതുകൊണ്ടും എഫ്.സി.ഐ മുദ്രയുള്ള ചാക്കുകൾ അല്ലാത്തതിനാലും റേഷൻ അരിയാണോ എന്ന് ഉറപ്പിക്കണമെങ്കിൽ പരിശോധിക്കണം. ഇത് സംബന്ധിച്ച സ്ഥിരീകരണറിപ്പോർട്ട് ഇന്ന് രാവിലെ 9ന് ലഭിക്കും. അതിനുശേഷം നിയമപരമായ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.