k-surendran

തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രമേയം പാസാക്കിയ നിയമസഭ നടപടി പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താത്പര്യത്തിനായി എൽ.ഡി.എഫും യു.ഡി.എഫും നിയമസഭയെ ദുരുപയോഗിക്കുകയാണ്. മറ്രൊരു കേന്ദ്രഭരണ പ്രദേശത്തെ ഭരണ സംവിധാനത്തെ വിമർശിച്ച് നിയമസഭ പ്രമേയം പാസാക്കുന്നത് അപക്വമാണ്. ഇത് ഫെഡറൽ നയത്തിനെതിരാണ്. ലക്ഷദ്വീപിനെ കാശ്മീരുമായി ഉപമിക്കുന്ന കുഞ്ഞാലിക്കുട്ടി സംഭവങ്ങളെ വർഗീയമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തുന്നത്. ലക്ഷദ്വീപിനെ ടിബറ്റിനോടും ഇന്ത്യയെ ചൈനയോടും ഉപമിക്കുന്ന കോൺഗ്രസുകാരൻ രാഷ്ട്രവിരുദ്ധ പ്രസ്താവന നടത്താനുള്ള വേദിയായി നിയമസഭയെ ഉപയോഗിച്ചു.