തിരുവനന്തപുരം: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് സർവീസിൽ നിന്ന് വിരമിച്ചു. വൈദ്യുതി ഭവനിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. 1996-ൽ കക്കയം പവർ ഹൗസിൽ ഇലക്ട്രിസിറ്റി വർക്കറായി ജോലിയിൽ പ്രവേശിച്ചു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ അഖിലേന്ത്യ സെക്രട്ടറി, ഇലക്ട്രിസിറ്റി ജീവനക്കാരുടെ സംയുക്ത സമരവേദിയായ എൻ.സി.സി.ഒ.ഇ.ഇ.ഇ യുടെ സംസ്ഥാന കൺവീനർ, സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം, ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.