ആറ്റിങ്ങൽ: ബിവറേജസ് കോർപ്പറേഷന്റെ ആറ്റിങ്ങലിലെ ഗോഡൗണിൽ നിന്ന് വിദേശമദ്യക്കുപ്പികൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. മൂങ്ങോട് പോസ്റ്റോഫീസിനു സമീപം പാണന്റെവിള വീട്ടിൽ നിക്‌സണാണ് (25) പിടിയിലായത്.
സംഭവത്തിൽ മൂങ്ങോട് കൂട്ടിക്കട റോസ് വില്ലയിൽ സജിൻ വിജയൻ (37), കൂട്ടിക്കട കടയിൽ വീട്ടിൽ കിരൺ (22), കവലയൂർ മൂങ്ങോട് സുമവിലാസത്തിൽ മെബിൻ ആർദർ (23), ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ (29), മൂങ്ങോട് എവർഗ്രീൻ വീട്ടിൽ നിഖിൽ (21), കവലയൂർ മൂങ്ങോട് പൂവത്ത് വീട്ടിൽ രജിത്ത് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.