govt

തിരുവനന്തപുരം: ഇന്നു മുതൽ പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7വരെയും വൈകിട്ട് 7 മുതൽ 9 വരെയും പ്രഭാത-സായാഹ്ന നടത്തം സാമൂഹ്യ അകലം പാലിച്ച് അനുവദിക്കും. ജൂൺ 7 മുതൽ പൊതുമേഖലാസ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളും 50 ശതമാനം ജീവനക്കാരുമായി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുമെന്നും കൊവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മറ്റ് ഇളവുകളും

നിബന്ധനകളും

 ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാനടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകണം.

 വിവാഹക്ഷണക്കത്ത് കാണിച്ചാൽ മാത്രം തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ പ്രവേശനം. മറ്റുള്ളവർക്ക് ഹോം ഡെലിവറി.

 സ്റ്റേഷനറി കടകൾ തുറക്കാൻ അനുവാദമില്ല

 വ്യാവസായിക സ്ഥാപനങ്ങൾക്കും ഉത്പാദന കേന്ദ്രങ്ങൾക്കുമുള്ള അനുമതി സേവന മേഖലയ്ക്ക് ബാധകമല്ല.

വാക്സിൻ ക്രമീകരണം

 പഠനാവശ്യങ്ങൾക്കും തൊഴിലിനുമായി വിദേശത്തു പോകുന്നവർക്കുള്ള വാക്സിനേഷൻ ഇളവ് ഹജ്ജ് തീർത്ഥാടകർക്കും.

 നാല്പത്തഞ്ചു വയസിന് മുകളിലുള്ളവർക്ക് എസ്.എം.എസ് അയയ്ക്കുന്ന മുറയ്ക്ക് വാക്സിൻ.

 ആദിവാസി വിഭാഗങ്ങളിലെ 18 വയസ് കഴിഞ്ഞ എല്ലാവർക്കും മുൻഗണനനോക്കാതെ വാക്സിൻ.

 ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയും.

 പരിശീലനത്തിൽ പങ്കെടുക്കുന്ന പൊലീസ് ട്രെയിനികൾ, പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐ.എം.ഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും.