നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് ട്രേഡ് യൂണിയനുകൾ സംയുക്തമായി യാത്രയയപ്പ് നൽകി. എ.ടി.ഒ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്റർ ഓമനക്കുട്ടൻ, ചാർജ്മാൻ വിശ്വനാഥൻ നായർ, പെയിന്റർ ശ്രീകുമാർ, കണ്ടക്ടർ വി. മധുസൂദനൻ നായർ, ഡ്രൈവർ എം.എസ്. പത്മകുമാർ എന്നിവരാണ് സർവീസിൽ നിന്ന് വിരമിച്ചത്. കൊവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങിൽ ഡിപ്പോ എൻജിനീയർ സലിംകുമാർ, ജനറൽ സി.ഐ. സതീഷ് കുമാർ, ട്രേഡ് യൂണിയൻ നേതാക്കളായ എൻ.കെ. രഞ്ജിത്ത്, ജിജോ, എസ്.ജി. രാജേഷ്, എസ്.എസ്. സാബു, പി. വിനോദ്കുമാർ, രജിത പ്രസാദ്, സുകു, ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.