കടയ്ക്കാവൂർ: അനാഥയായി അഞ്ചുതെങ്ങ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ അവശയായി കിടന്ന വൃദ്ധയ്ക്ക് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് തുണയായി. കഴിഞ്ഞ ദിവസം രാവിലെ തികച്ചും അവശയായ വൃദ്ധയെ ബസ് സ്റ്റോപ്പിൽ കണ്ട വാർഡ് മെമ്പർ ഷീമാ ലെനിൻ അറിയിച്ചതനുസരിച്ചു ജനമൈത്രി പൊലീസ് എത്തുകയും അന്വേഷണത്തിൽ വൃദ്ധ അനാഥയെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് വാർഡ്മെമ്പറും പൊലീസും ചേർന്ന് ഇവരെ പുനർജ്ജനിയിലെത്തിച്ചെങ്കിലും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.