t-siddique

തിരുവനന്തപുരം: വയനാട് പാക്കേജിനായും സ്വന്തം മണ്ഡലമായ കല്പറ്റയുടെ വികസനത്തിനായും കന്നിപ്രസംഗത്തിൽ വാദിച്ച്, പുതുമുഖമായെത്തിയ കോൺഗ്രസ് അംഗം ടി. സിദ്ദിഖ്.

ഇരുപത്തിനാല് ശതമാനം ആദിവാസികളും പാടികളിൽ താമസിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുമടങ്ങിയ പാവങ്ങളുടെ ഇടമാണ് കല്പറ്റയെന്നും വികസനത്തിനായി അടിയന്തര ഇടപെടലുണ്ടാകണമെന്നും സിദ്ദിഖ് പറ‌ഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച വയനാട് പാക്കേജിനെപ്പറ്റി നയപ്രഖ്യാപനത്തിൽ പരാമർശമില്ല. കുട്ടനാട്, ഇടുക്കി പാക്കേജുകളുടെ അവസ്ഥ വയനാട് പാക്കേജിനുണ്ടാകരുത്.

അഴിമതിക്കെതിരായ പരാമർശങ്ങൾ നയപ്രഖ്യാപനത്തിൽ തമസ്കരിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയ കക്ഷികളുമായി വോട്ടുകച്ചവടത്തിലേർപ്പെടുകയും പി.ആർ വർക്കിലൂടെ മറ്റൊരു തലത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോയതിന്റെയും ഫലമാണ് തിരഞ്ഞെടുപ്പിലെ വിജയമെന്നും സിദ്ദിഖ് പറഞ്ഞു. ജവഹർലാൽ നെഹ്റുവിനെയും എ.കെ.ജിയെയും ഉദ്ധരിക്കാനും സിദ്ദിഖ് മറന്നില്ല.