lock

തിരുവനന്തപുരം: ലോക് ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജില്ല ആസ്ഥാനങ്ങളിലും ചെറുതും വലുതുമായ പട്ടണങ്ങളിലും കാര്യമായ ജനത്തിരക്കുണ്ടായി. നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും സ്വകാര്യ വാഹനങ്ങൾ ധാരാളമായി നിരത്തിലിറങ്ങി. ജനത്തിരക്കിന്റെ സാദ്ധ്യത മുൻകൂട്ടിക്കണ്ട് പൊലീസ് പരിശോധന വ്യാപകമാക്കിയിരുന്നു.

സെക്രട്ടേറിയറ്റിൽ ആകെയുള്ള 4800 ജീവനക്കാരിൽ പകുതി എത്തിയെന്നാണ് കണക്ക്. അണ്ടർ സെക്രട്ടറി റാങ്കിനു മുകളിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഹാജരുണ്ടായിരുന്നു. നിയമസഭാസമ്മേളനം നടക്കുന്നതിനാൽ 50 ശതമാനം ജീവനക്കാർ ഡ്യൂട്ടിക്കെത്തണമെന്ന് നിർദ്ദേശിച്ച് തൊഴിൽ വകുപ്പ് ഇന്നലെ ഉത്തരവിറക്കി. ആരോഗ്യ, വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകളിൽ മുക്കാൽ ശതമാനം പേരും ഹാജരായിരുന്നു. വിദ്യാർത്ഥികളുടെ പ്രവേശനമടക്കമുള്ള ജോലികൾ നടക്കുന്നതിനാൽ സ്കൂളുകളിൽ പകുതിയോളം അദ്ധ്യാപകർ എത്തി.

തുണിക്കടകൾ അടക്കമുള്ള പല വ്യാപാര സ്ഥാപനങ്ങൾക്കും ഇളവു നൽകിയെങ്കിലും കാര്യമായ ബിസിനസ് നടന്നില്ല. ബാങ്കുകളിലും എ.ടി.എമ്മുകളിലും തിരക്കുണ്ടായി. മിക്ക ബാങ്കുകൾക്കു മുന്നിലും രാവിലെ മുതൽ ഇടപാടുകാരുടെ നീണ്ട നിര കാണാമായിരുന്നു. പലേടത്തും എ.ടി.എമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടിലായി.

എട്ടുമണിയോടെ അവസാനിപ്പിച്ചിരുന്ന വാഹനങ്ങളിലുള്ള മീൻ കച്ചവടം ഇന്നലെ ഉച്ചവരെ നീണ്ടു. തിരുവനന്തപുരത്ത്‌ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കുണ്ടായി. എറണാകുളത്ത് കൊച്ചിൻ കോർപ്പറേഷന്റെ 12 ഡിവിഷനുകൾ കണ്ടെയ്മെന്റ് സോൺ ആയതിനാൽ കൂടുതൽ വാഹന ഗതാഗതമുണ്ടായില്ല.

കൊ​വി​ഡ്:​ 12,300​ ​രോ​ഗി​ക​ൾ,​ 174​ ​മ​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​വും​ ​രോ​ഗ​വ്യാ​പ​ന​ ​നി​ര​ക്കും​ ​വീ​ണ്ടും​ ​കു​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ 12,300​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 13.77​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 174​ ​മ​ര​ണ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 8815​ ​ആ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 89,345​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 28,867​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.
തി​രു​വ​ന​ന്ത​പു​രം​ 1750,​ ​മ​ല​പ്പു​റം​ 1689,​ ​പാ​ല​ക്കാ​ട് 1300,​ ​എ​റ​ണാ​കു​ളം​ 1247,​ ​കൊ​ല്ലം​ 1200,​ ​തൃ​ശൂ​ർ​ 1055,​ ​ആ​ല​പ്പു​ഴ​ 1016,​ ​കോ​ഴി​ക്കോ​ട് 857,​ ​കോ​ട്ട​യം​ 577,​ ​ക​ണ്ണൂ​ർ​ 558,​ ​കാ​സ​ർ​കോ​ട് 341,​ ​പ​ത്ത​നം​തി​ട്ട​ 277,​ ​ഇ​ടു​ക്കി​ 263,​ ​വ​യ​നാ​ട് 170​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ജി​ല്ല​ക​ളി​ലെ​ ​ക​ണ​ക്ക്.