v-d-satheeshan-mla

തിരുവനന്തപുരം: ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ചവിട്ടി മെതിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കാടത്ത നിയമങ്ങളെ അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും വിവാദ ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന നിയമസഭാ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സ്റ്റേഷനുകളിൽ ഒരു ക്രിമിനൽ കേസ് പോലുമില്ലാത്ത,സ്ഥാപനങ്ങളുടെ വാതിലുകൾ അടയ്ക്കാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട് കൊണ്ടുവന്നു. നൂറുകണക്കിന് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. പശുവിനെ വളർത്താത്ത സ്ഥലത്ത് ബീഫ് നിരോധിച്ചു. സ്കൂൾ ഭക്ഷണത്തിൽ നിന്ന് നോൺ വെജിറ്റേറിയൻ മാറ്റി. മീൻ മാത്രം കഴിക്കുന്ന സ്ഥലത്താണിത്. ബേപ്പൂരിൽ നിന്നുള്ള ചരക്ക് നീക്കം മംഗലാപുരത്തേക്ക് മാറ്റി. മദ്യം കഴിക്കാത്ത സ്ഥലത്ത് മദ്യനിരോധനം നീക്കി. ലക്ഷദ്വീപിനെ പരീക്ഷണശാലയാക്കി, അത് രാജ്യം മുഴുവൻ നടപ്പാക്കാനുള്ള സംഘപരിവാർ നീക്കമാണിതെന്ന് സതീശൻ പറഞ്ഞു.

 ഇ.ചന്ദ്രശേഖരൻ

ഭരണഘടനാ വിരുദ്ധരെ ഭരണഘടനാപദവികളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ലക്ഷദ്വീപ് നൽകുന്ന പാഠം. കേന്ദ്രസർക്കാർ അതിന് തയ്യാറാകണം

 പി.കെ. കുഞ്ഞാലിക്കുട്ടി

ഇന്നലെ കാശ്മീർ, ഇന്ന് ലക്ഷദ്വീപ്, നാളെ കേരളം എന്നതിന്റെ സൂചനയാണിത്. കാശ്മീരിനെ ഒറ്റ വെട്ടിനാണ് മൂന്ന് കഷണമാക്കിയത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചില്ലെങ്കിൽ ആപത്താണ്.

 മാത്യു ടി.തോമസ്

ഒരു സമൂഹത്തെ വരുതിയിലാക്കാനുള്ള പൈലറ്റ് പദ്ധതിയാണിത്. ഇത്ര നഗ്നമായി സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിന്റെ ആപത്ത് തിരിച്ചറിയണം.

 മോൻസ് ജോസഫ്​​​

ജനാധിപത്യത്തിൻമേലുള്ള അധിനിവേശമാണ് അഡ്മിനിസ്ട്രേറ്ററുടെ നടപടി. കേന്ദ്രസർക്കാരിന്റെ മൗനാനുവാദം ഇതിന് പിന്നിലുണ്ട്.

 ഡോ.എൻ.ജയരാജ്

ഇത് ലക്ഷദ്വീപിന്റെ മാത്രം പ്രശ്നമല്ല.കേരളത്തിന് ആ ജനതയോടുള്ള ആത്മബന്ധം തെളിയിക്കേണ്ട സന്ദർഭമാണിത്.


 ടി​ബ​റ്റി​ൽ​ ​ചെെ​ന​ ​ചെ​യ്ത​ത് പോ​ലെ​യെ​ന്ന് ​പി.​ടി.​ ​തോ​മ​സ്

ടി​ബ​റ്റി​ൽ​ ​ക​ട​ന്നു​ക​യ​റി​ ​ഒ​രു​ ​സം​സ്‌​കാ​ര​ത്തെ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ചൈ​ന​ ​ഇ​ല്ലാ​യ്മ​ ​ചെ​യ്ത​തി​ന് ​സ​മാ​ന​മാ​യ​ ​ന​ട​പ​ടി​യാ​ണ് ​ല​ക്ഷ​ദ്വീ​പി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് ​കോ​ൺ.​അം​ഗം​ ​പി.​ടി.​തോ​മ​സ് ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​രോ​പി​ച്ചു.​ ​ല​ക്ഷ​ദ്വീ​പ് ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​മേ​യ​ത്തി​ന് ​ഭേ​ദ​ഗ​തി​ക​ൾ​ ​ഉ​ന്ന​യി​ച്ചു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പി.​ടി.​തോ​മ​സി​ന്റെ​ ​ടി​ബ​റ്റ് ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​ ​ഭ​ര​ണ​ക​ക്ഷി​ ​അം​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.​ ​മൂ​ന്ന് ​പേ​രാ​ണ് ​പ്ര​മേ​യ​ത്തി​ൽ​ ​ഭേ​ദ​ഗ​തി​ക​ൾ​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​മൂ​ന്നും​ ​പ്ര​തി​പ​ക്ഷ​ത്തു​ ​നി​ന്നാ​യി​രു​ന്നു.​ ​ഭേ​ദ​ഗ​തി​ക​ളൊ​ക്കെ​ ​നി​യ​മ​സ​ഭ​യ്ക്ക് ​ച​ട്ട​ങ്ങ​ളും​ ​കീ​ഴ്വ​ഴ​ക്ക​ങ്ങ​ളും​ ​അ​നു​സ​രി​ച്ച് ​സ്വീ​ക​രി​ക്ക​പ്പെ​ടാ​വു​ന്ന​താ​ണോ​യെ​ന്ന് ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​പ​റ​ഞ്ഞു.​ ​അ​നൂ​പ് ​ജേ​ക്ക​ബി​ന്റെ​ ​ര​ണ്ട് ​ഭേ​ദ​ഗ​തി​ക​ളും​ ​പി.​ടി.​തോ​മ​സി​ന്റെ​യും​ ​എ​ൻ.​ഷം​സു​ദ്ദീ​ന്റെ​യും​ ​ഓ​രോ​ ​ഭേ​ദ​ഗ​തി​യും​ ​മു​ഖ്യ​മ​ന്ത്രി​ ​സ്വീ​ക​രി​ച്ചു.
സം​ഘ​പ​രി​വാ​റി​നെ​യും​ ​ബി.​ജെ.​പി​യെ​യും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും​ ​പ്ര​മേ​യ​ത്തി​ൽ​ ​ഒ​രി​ട​ത്തും​ ​പേ​രെ​ടു​ത്തു​ ​പ​റ​യു​ന്നി​ല്ലെ​ന്ന് ​എ​ൻ.​ ​ഷം​സു​ദ്ദീ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​രാ​ജ്യ​ത്തി​ന്റെ​ ​നാ​നാ​ത്വ​ങ്ങ​ൾ​ ​ഇ​ല്ലാ​യ്മ​ ​ചെ​യ്യു​ന്ന​ ​നീ​ക്ക​ങ്ങ​ൾ​ ​ഇ​ന്ത്യ​യി​ലെ​ ​"​മ​റ്റി​ട​ങ്ങ​ളി​ലും​ ​ആ​സൂ​ത്രി​യ​മാ​യി​ ​ന​ട​ത്തി​യി​ട്ടു​ണ്ട് ​"​എ​ന്ന​ത് ​തി​രു​ത്തി​ ​"​സം​ഘ​പ​രി​വാ​ര​ത്താ​ൽ​ ​നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ആ​സൂ​ത്രി​ത​മാ​യി​ ​ന​ട​ത്തി​യി​ട്ടു​ണ്ട് ​"​ ​എ​ന്ന​ ​ഭേ​ദ​ഗ​തി​യും,​ ​ജ​മ്മു​കാ​ശ്മീ​ർ​ ​വെ​ട്ടി​മു​റി​ച്ച​തും​ ​സം​സ്ഥാ​ന​ ​പ​ദ​വി​ ​എ​ടു​ത്തു​ക​ള​ഞ്ഞ​തും​ ​പൗ​ര​ത്വ​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ന്ന​തും​ ​ഇ​ത്ത​രം​ ​നീ​ക്ക​ങ്ങ​ളു​ടെ​ ​ഒ​ടു​വി​ല​ത്തെ​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​റെ​ ​നീ​ക്കം​ ​ചെ​യ്യ​ണ​മെ​ന്ന​തി​ന് ​പു​റ​മെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മു​ഴു​വ​ൻ​ ​ഉ​ത്ത​ര​വു​ക​ളും​ ​റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നും​ ​ഷം​സു​ദ്ദീ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ആ​ദ്യ​ഭേ​ദ​ഗ​തി​ ​സ​ഭ​ ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​അ​വ​സാ​ന​ ​ഭേ​ദ​ഗ​തി​ ​എ​ല്ലാ​ ​ഉ​ത്ത​ര​വു​ക​ളും​ ​എ​ന്ന​തി​ന് ​പ​ക​രം​ ​വി​വാ​ദ​മാ​യ​ ​ഉ​ത്ത​ര​വു​ക​ളെ​ന്നാ​ക്കി​ ​മാ​റ്റം​വ​രു​ത്തി​ ​അം​ഗീ​ക​രി​ച്ചു.