വക്കം: വക്കം പണയിൽക്കടവ് പാലം ഒ.എസ്. അംബിക എം.എൽ.എ സന്ദർശിച്ചു. കഴിഞ്ഞ 24ന് പാലത്തിന് ബലക്ഷയമെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ സ്ഥലം സന്ദർശിച്ചത്. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ പി.ഡബ്ല്യൂ.ഡി അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ടവർ തീരുമാനിച്ചു. കായലിലെ വെള്ളം കുറയുന്ന മുറയ്ക്ക് പാലത്തിന്റെ തൂണുകൾ കൂടി പരിശോധിക്കാനും ധാരണയായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം എം. നൗഷാദ്, എ.ആർ. റസൽ, എസ്. സജീവ്, വീണ വിശ്വനാഥൻ, ജോസ്, അക്ബർഷ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.