assembly

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിൽ ചെയർമാൻമാരുടെ പാനലിൽ അംഗങ്ങളായി സി.പി.എമ്മിലെ മുരളി പെരുനെല്ലി, സി.പി.ഐയിലെ പി.എസ്. സുപാൽ, കോൺഗ്രസിലെ റോജി എം. ജോൺ എന്നിവരെ നിശ്ചയിച്ചു.

ഇന്നലെ സ്പീക്കർ എം.ബി. രാജേഷാണ് ഇവരെ പ്രഖ്യാപിച്ചത്. സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ ഇല്ലാത്ത വേളയിൽ ഈ സമ്മേളനകാലത്ത് സഭ നിയന്ത്രിക്കേണ്ടത് ഇവരിലൊരാളാകും.