നെടുമങ്ങാട്:കൊവിഡ് ബാധിതർക്ക് പാർശ്വഫലങ്ങളില്ലാത്ത ഹോമിയോ ചികിത്സ ഉറപ്പാക്കാൻ നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തിനുകീഴിൽ കരകുളത്ത് പ്രവർത്തിക്കുന്ന താലൂക്ക് ഹോമിയോ ആശുപത്രിയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിച്ചു. ബുധൻ,വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 2 വരെയാണ് സെന്റർ പ്രവർത്തിക്കുന്നത്.ടെസ്റ്റ് നെഗറ്റീവായി 3 മുതൽ 4 ആഴ്ച കഴിഞ്ഞ് നേരിട്ടെത്തിയാണ് ചികിത്സ തേടേണ്ടത്.ഫോൺ: 0472 2887557. ക്ലിനിക്കിന്റെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിർവഹിച്ചു.ബി.ഡി.ഒ സുരേഷ്കുമാർ കെ.എസ്,ബ്ലോക്ക് മെമ്പർമാരായ ടി.ഗീത,ബീന അജിത്ത് ,വിജയൻ നായർ,വാർഡ് മെമ്പർ എസ്.സുരേഷ്, എച്ച്.എം.സി പ്രതിനിധി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.സേവനത്തിൽ നിന്ന് വിരമിച്ച ആശുപത്രി സൂപ്രണ്ട് ഡോ.എൽ.പി ശാന്തിയെ ചടങ്ങിൽ ആദരിച്ചു.