scol

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേനെ 2020-22 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച്, ഇതിനകം രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർത്ഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേനെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. പരീക്ഷകേന്ദ്രത്തിൽ ഹാജരായി കോ-ഓർഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്തി പരീക്ഷാഫീസ് അടയ്ക്കണം.