പാറശാല: വീടിന്റെ ടെറസിൽ കഞ്ചാവ് വളർത്തിയ യുവാവിനെ നെയ്യാറ്റിൻകര എക്‌സൈസ് പിടികൂടി. പെരുമ്പഴുതൂർ മുട്ടയ്‌ക്കാട് ഇടവം പറമ്പ് കിഴക്കേക്കര പുത്തൻവീട്ടിൽ സന്തോഷാണ് (31) അറസ്റ്റിലായത്. കവറുകളിലായി നട്ട് വളർത്തിയിരുന്ന നാല് കഞ്ചാവ് ചെടികളാണ് നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്ർപെക്ടറും സംഘവും ചേർന്ന് പിടിച്ചെടുത്തത്. തുടർ നടപടികൾക്കായി നെയ്യാറ്റിൻകര റേഞ്ച് ഓഫീസിലേക്ക് കൈമാറി.
കാട്ടാക്കട എക്‌സൈസ് ഇൻസ്‌പെക്ടർ നവാസ്. എ, പ്രിവന്റീവ് ഓഫീസർ എസ്. ഷാജികുമാർ, ബൈജു പി.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രശാന്ത്ലാൽ, സാജു എസ്. ആർ, വിനോദ്. ടി, മണികണ്ഠൻ. എസ്, ജിഷ്‌ണു. എസ്.പി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ. അനിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗൺ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിൽ നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എൽ. ഷിബുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുട്ടയ്‌ക്കാട് ഭാഗത്ത് നടത്തിയ വ്യാപക റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
ഫോട്ടോ: അറസ്റ്റിലായ സന്തോഷ്
ഫോട്ടോ: പിടിച്ചെടുത്ത കഞ്ചാവ് ചെടി