നെടുമങ്ങാട്:കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ സന്നദ്ധ സംഘടന പുണ്യം,കരകുളം മുക്കോല വാർഡിലെ സന്നദ്ധ കൂട്ടായ്മ അനന്യ,കുട്ടികളുടെ സംഘടന ചില്ല എന്നിവ ചേർന്ന് അഞ്ച്‌ ലക്ഷം രൂപയുടെ ഭക്ഷ്യ, ഔഷധ കൊവിഡ് പ്രതിരോധ സാമഗ്രികൾ കരകുളം ഗ്രാമപഞ്ചായത്തിന് സംഭാവന ചെയ്തു. മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം നിർവഹിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി, വൈസ് പ്രസിഡന്റ് ടി. സുനിൽകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാജീവ്, സി.പി.ഐ ലോക്കൽ സെക്രട്ടറി എസ്. രാജപ്പൻ നായർ, ചില്ല് ജനറൽ സെക്രട്ടറി റോജ.എസ്, എക്സിക്യൂട്ടീവ് ഡയറക്ടർ എ.അനിൽ എന്നിവർ പങ്കെടുത്തു.