ബാലരാമപുരം:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ വിഭാവനം ചെയ്ത ഗുരു കാരുണ്യം ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി നേമം യൂണിയൻ ബാലരാമപുരം ശാഖയിൽ ശാഖാപരിധിയിലെ 572 അംഗങ്ങൾക്ക് അരിയും സ്കൂൾ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകളും വിതരണം ചെയ്തു.നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അനിൽകുമാർ,​വൈസ് പ്രസിഡന്റ് ബിനുകുമാർ,​സെക്രട്ടറി ഹരീന്ദ്രനാഥ്,​യൂണിയൻ പ്രതിനിധി ഷൈൻ,​കമ്മിറ്റി അംഗങ്ങളായ സജീവൻ,​ശ്രീകുമാരൻ,​സുരേഷ്,​സുദേവൻ,​ശിവകുമാർ,​രാജേഷ്,​മോഹനൻ,​ഹരീന്ദ്രൻ,​ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.