rain

തിരുവനന്തപുരം: കുട്ടികൾ സ്കൂളിലെത്തിരിക്കുകയും,പ്രവേശനോത്സവം ഒാൺലൈനാക്കുകയും ചെയ്തത് കൊണ്ടല്ലെങ്കിലും ,ഇക്കുറി ജൂൺ ഒന്നിന് കാലവർഷമെത്തില്ല.സൂചനകൾ ശരിയായാൽ മൂന്നാം തിയതിയായിരിക്കും തെക്കുപടിഞ്ഞാറൻ കാലവർഷം കേരളതീരം തൊടുകയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു

മേയ് 31ന് എത്തുമെന്നായിരുന്നു കാലാവസ്ഥാ വിദഗ്ധരുടെ ആദ്യ പ്രവചനം. കാറ്റിന്റെ ഗതി മാറ്റമാണ് കാലവർഷത്തിന്റെ വേഗത കുറച്ചത്. മാലിദ്വീപ് കടന്ന് കാലവർഷം ഇന്നലെ ശ്രീലങ്കയിലെത്തി. കേരളത്തിന്റെ തെക്കൻ തീരത്ത് ഉടനെത്തുമെന്നാണ് പ്രതീക്ഷ. ഇന്ന് തെക്കുപടിഞ്ഞാറൻ കാറ്റിന് ശക്തി കൂടാനിടയുണ്ട്. അത് കാലവർഷത്തിന്റെ വരവ് പെട്ടെന്നാക്കിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി എം.മഹാപാത്ര പറഞ്ഞു.

കേരളതീരത്ത് ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

മുൻവർഷങ്ങളിലെ

കാലവർഷ തുടക്കം

2016 -ജൂൺ 8,2017 -മേയ് 30,2018 -മേയ് 29,2019 -ജൂൺ 8,2020 -ജൂൺ 5