valuation

തിരുവനന്തപുരം: വീട്ടിലിരുന്ന് ഓൺലൈൻ ക്ളാസിലൂടെ പഠിച്ചെഴുതിയ പ്ളസ് ടു പരീക്ഷയുടെ മൂല്യ നിർണയം ഇന്നു തുടങ്ങും. 78 കേന്ദ്രങ്ങളിലായി 26,000 അദ്ധ്യാപകരാണ് മൂല്യനിർണയം നടത്തുന്നത്. 19 ാം തീയതി വരെ നീണ്ടുനിൽക്കുന്ന മൂല്യനിർണയത്തിൽ 40 വിഷയങ്ങളിലായി 4.80 ലക്ഷം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് മൂല്യനിർണയം. പങ്കെടുക്കുന്ന അദ്ധ്യാപകർക്കെല്ലാം കൊവിഡ് വാക്സിൻ നൽകി.

അദ്ധ്യാപകരുടെ ഇഷ്ടപ്രകാരം അതത് ജില്ലകളിലാണ് മൂല്യനിർണയ ജോലി നൽകിയിരിക്കുന്നത്.

കു​ഫോ​സ് ​പി.​ജി.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 27​ന്

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​മു​ദ്ര​പ​ഠ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​ ​(​കു​ഫോ​സ്)​ ​ജൂ​ൺ​ 19​ ​ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പി.​ജി.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 27​ ​ലേ​ക്ക് ​മാ​റ്റി.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ച്ചി,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ൾ.​ ​ജൂ​ൺ​ 7​ ​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ഫീ​സ് ​അ​ട​യ്ക്കാ​മെ​ന്ന് ​ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​ബി.​മ​നോ​ജ് ​കു​മാ​ർ​ ​അ​റി​യി​ച്ചു.