പാറശാല: ഗോവയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് ട്രെയിനിൽ കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പാറശാല റെയിൽവേ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് 5.45ന് പാറശാല സ്റ്റേഷനിലെത്തിയ ജാംനഗർ - തിരുനെൽവേലി എക്‌സ്‌പ്രസ് ട്രെയിനിലെ ആളൊഴിഞ്ഞ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കണ്ടെത്തിയ കാർട്ടൻ ബോക്‌സിൽ സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്റർ വീതമുള്ള 35 കുപ്പികളാണ് പിടിച്ചെടുത്തത്.
റെയിൽവേ പൊലീസ് സൂപ്രണ്ട് എസ്. രാജേന്ദ്രന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി. സുഗതൻ, ജോർജ് ജോസഫ്, കെ.എസ്. പ്രശാന്ത്, തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ എം.എം. ഇഗ്‌നേഷ്യസ് എന്നിവരുടെ നിർദ്ദേശ പ്രകാരം പാറശാല റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശരത്കുമാർ, എ.എസ്.ഐ ഷാജി, എസ്.പി.ഒ ഷിനു ജോൺ, സി.പി.ഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടിച്ചെടുത്തത്.
ഫോട്ടോ: പാറശാല റെയിൽവേ പൊലീസ്
പിടിച്ചെടുത്ത മദ്യക്കുപ്പികൾ