തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 426/19) , കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ റീജിയണൽ ഓഫീസർ (കാറ്റഗറി നമ്പർ 138/19) എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു. കെ.എസ്.എഫ്.ഡി.സി. ലിമിറ്റഡിൽ ഫിലിം ഓഫീസർ (കാറ്റഗറി നമ്പർ 327/20) തസ്തികയിലേക്ക് അഭിമുഖവും നടത്തും.