photo

പാലോട് :ഇരു വൃക്കകളും കരളും തകരാറിലായി ചികിൽസയിലായിരുന്ന കരിമൺകോട് വിളയിൽ വീട്ടിൽ വിമൽകുമാർ (34, രുക്കു) ആരുടേയും സഹായത്തിന് കാത്തു നിൽക്കാതെ കഴിഞ്ഞ ദിവസം നിര്യാതനായി. മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു എങ്കിലും വെൻ്റിലേറ്ററിന്റെ സഹായം അത്യാവശ്യമായി വന്നതോടെ ചികിൽസ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ മുന്നോട്ടു പോയത് സുഹൃത്തുക്കളുടെ കാരുണ്യത്താലാണ്.പെയിൻറിംഗ് തൊഴിലാളിയാണ് വിമൽ കുമാർ.അച്ഛൻ വിക്രമൻ നായർ ടാപ്പിഗ് തൊഴിലാളിയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും, സാംസ്കാരിക സംഘടനകളും, മാദ്ധ്യമങ്ങളും വിമലിനായി പണ സമാഹരണം നടത്തിയെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.