തിരുവനന്തപുരം:കെ.എ.എസ് ഉൾപ്പെടെ മാറ്റിവച്ച ഇന്റർവ്യൂ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂലായിൽ നടത്താൻ പി.എസ്.സി തീരുമാനിച്ചു. സർവകലാശാലകളിലെ അനദ്ധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം ജൂണിൽ പ്രസിദ്ധീകരിക്കും.
യൂണിവേഴ്സിറ്റി എൻജിനിയർ, പ്രോഗ്രാമർ, പ്രൊഫഷണൽ അസിസ്റ്റന്റ് (ലൈബ്രറി), ഓവർസിയർ, അസി. എൻജിനിയർ, ഡ്രൈവർ കം അറ്റൻഡന്റ്, ഇലക്ട്രിഷ്യൻ എന്നീ ഏഴ് തസ്തികകളിലേക്കാണ് ആദ്യഘട്ട വിജ്ഞാപനം. ലാസ്റ്റ് ഗ്രേഡ് സർവന്റിന്റെ യോഗ്യത സംബന്ധിച്ച് എക്സിക്യുട്ടിവ് ഉത്തരവിൽ വ്യക്തത വരുത്തണമെന്നതിനാൽ വിജ്ഞാപനം പിന്നീട്. കെ.എസ്.എഫ്.ഡി.സിയിൽ ഫിലിം ഓഫീസർ ഇന്റർവ്യൂ നടത്താനും തീരുമാനിച്ചു.