പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം ജുവലറി ഉടമയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്ന സംഭവത്തിൽ ഒരു പ്രതിയെക്കൂടി മംഗലപുരം പൊലീസ് അറസ്റ്റുചെയ്‌തു. ആദിച്ചനല്ലൂർ കൊട്ടിയം കിംസ് ആശുത്രിക്ക് സമീപം രോഗിണിയിൽ പെട്ടാസ് എന്ന നിഷാദാണ് (29) അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി.

നേരത്തെ അറസ്റ്റിലായ ആറാം പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്കപ്പട്ടികയിലുള്ള 7,8,9 പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തിട്ടില്ല. അതുകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കഴിയാത്തതെന്ന് അന്വേഷണസംഘത്തലവൻ അറിയിച്ചു.