തിരുവനന്തപുരം:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്രർക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ കോപ്പി സെക്രട്ടേറിയറ്രിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ കത്തിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആ‌ർ.സജിത് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി കരമന പ്രവീൺ, വലിയവിള ആനന്ദ്, ചൂണ്ടിക്കൽ ഹരി, നെടുമങ്ങാട് വിഞ്ജിത്, രാമേശ്വരം ഹരി തുടങ്ങിയവ‌ർ നേതൃത്വം നൽകി.