തിരുവനന്തപുരം: കെ.എ.എസ് മൂല്യനിർണയത്തിനെതിരെയും പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പിനെതിരെയും ഉദ്യോഗാർത്ഥികൾ ഗവർണർക്ക് പരാതി നൽകി. പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്.
വിവരണാത്മക ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ മതിയായ സ്ഥലം ഉത്തരക്കടലാസിൽ നൽകാത്തതിനാൽ എഴുതി ഫലിപ്പിക്കാൻ കഴിയാതെ പോയതായും ചോദ്യം ഉൾപ്പെടുന്ന ഉത്തരക്കടലാസ് ശരിയായി സീൽ ചെയ്തിരുന്നില്ലെന്നും ആരോപിക്കുന്നു. ഓൺ സ്ക്രീൻ മാർക്കിംഗ് നടത്തിയ ഉത്തരക്കടലാസുകളിൽ പലതും നഷ്ടപ്പെട്ടതു സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതും പരീക്ഷയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണെന്നത് അടക്കമുള്ള ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.