തിരുവനന്തപുരം : തലസ്ഥാനത്തെ ഏറ്റവും വലിയ പരമ്പരാഗത മാർക്കറ്റായ ചാല മാർക്കറ്റിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന തീ പിടിത്തം തടയുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ആവശ്യപ്പെട്ടു. ചാല കേന്ദ്രീകരിച്ച് അടിയന്തരമായി ഒരു മിനി ഫയർ സ്റ്റേഷന് രൂപം നൽകണം. പരമ്പരാഗത മാർക്കറ്റായതിനാൽ പുറത്തുനിന്ന് ഫയർ എത്തിച്ചേരാൻ കാലതാമസമെടുക്കുന്നത് വലിയ അപകടം വരുത്തിവയ്ക്കും. നാശനഷ്ടം സംഭവിച്ച വ്യാപാരസ്ഥാപനത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പെരിങ്ങമ്മല രാമചന്ദ്രൻ ആവശ്യപ്പെട്ടു.