മാനന്തവാടി: വയനാട്ടിലെ മുതിർന്ന സി.പി.എെ നേതാവും ജില്ലാ കൗൺസിൽ അംഗവുമായ മാനന്തവാടി കുഴിനിലം സുരേഷ് ഭവനിൽ എൽ.സോമൻ നായർ (85) നിര്യാതനായി. പാലക്കാട് ഒലവക്കോടുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം.
കിസാൻ സഭാ നേതാവുമായിരുന്നു. സി.പി.ഐ താലൂക്ക് സെക്രട്ടറി, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം, താലൂക്ക് ലാൻഡ് ബോർഡ് അംഗം, ജില്ലാ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ശാരദ ഭായ്. മക്കൾ: പരേതനായ ദിലീപ്, ആശ (ഒലവക്കോട്), സുരേഷ്, ബാബു (കണ്ണൻ), അരുണ, അമ്പിളി.