yuva
ചെന്നലോട് ഗവ. യു പി സ്‌കൂളിൽ കൊവിഡ് ഡൊമിസിലറി കെയർ സെന്റർ ഒരുക്കിയതിനു പിറകെ യു കെയർ പ്രവർത്തകർ പരിസരം വൃത്തിയാക്കുന്നു

ചെന്നലോട്: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ രണ്ടാമത് കൊവിഡ് ഡൊമിസിലറി കെയർ സെന്റർ യു കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ യുവജന കൂട്ടായ്മ ചെന്നലോട് ഗവ. യു പി സ്‌കൂളിൽ സജ്ജീകരിച്ചു. പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ ഷീജ ആന്റണി സെന്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. യുകെയർ പ്രസിഡന്റ് നാസർ കുത്തിനി, സെക്രട്ടറി ഷാനവാസ് പുത്തൂർ, ട്രഷറർ പി.സി ഹാരിസ്, കെ അഷ്രഫ്, പി ഇർഷാദ്, വി ഉനൈസ്, കെ അലി, ഇ സാലിഫ്, കെ സിറാജ്, കെ മുനീർ, ഫസൽ കുത്തിനി, കെ. ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.

കഴിഞ്ഞ ഏഴ് വർഷമായി സാന്ത്വന പ്രവർത്തനങ്ങൾക്കൊപ്പം ആരോഗ്യ - വിദ്യാഭ്യാസ രംഗത്തും യു കെയർ സജീവസാന്നിദ്ധ്യമാണ്.