youth
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതിച്ചോറിനുള്ള പണിയ്ക്കിടയിൽ

മീനങ്ങാടി: 'അന്നം അകലെയല്ല. ' എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതിച്ചോർ വിതരണം.

ദീർഘദൂര യാത്രക്കാർക്കും ലോറി തൊഴിലാളികൾക്കും ലോക് ഡൗൺ ദിവസങ്ങളിൽ മീനങ്ങാടി ടൗണിൽ ഉച്ചയ്ക്ക് പൊതിച്ചോർ നൽകി വരികയാണ്. ലോക് ഡൗൺ തീരുന്നതുവരെ ഇത് തുടരാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. കൂട്ടായ്മയിൽ സ്വയം പാചകം ചെയ്ത് ഊണ് ഒരുക്കുന്നത് കൂടാതെ പ്രവർത്തകരുടെ വീടുകളിൽ നിന്ന് പൊതിച്ചോർ ശേഖരിക്കുന്നുമുണ്ട്.