sukumar
സുകുമാർ

മാനന്തവാടി: റിട്ട. അഡീഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസർ തോണിച്ചാലിലെ സുകുമാർ കുറ്റിച്ചിറ (70) നിര്യാതനായി. സി.പി.എം പായോട് ബ്രാഞ്ച് അംഗമാണ്. കെ.ജി.ഒ.എ ജില്ലാ കമ്മറ്റി അംഗം, മാനന്തവാടി ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: ദിപിൻ മാനന്തവാടി (സബ് എഡിറ്റർ, കലാകൗമുദി), കെ.എസ്.ദിലീപ് കുമാർ ( മാദ്ധ്യമപ്രവർത്തകൻ, എറണാകുളം), സോണ സുകുമാരൻ (അദ്ധ്യാപിക, ആറാട്ടുതറ ജി.എച്ച്.എസ്.എസ്). മരുമക്കൾ: കെ.പിങ്കി, കെ.ടി.രാജീവ് (അദ്ധ്യാപകൻ, പെരിങ്ങളം ജി.എച്ച്.എസ്.എസ്), പ്രിയ. സംസ്‌കാരം ഇന്ന്.