മാനന്തവാടി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) മാനന്തവാടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി 600 പൾസ് ഓക്‌സിമീറ്ററുകൾ വിതരണം ചെയ്തു. സംസ്ഥാനത്താകമാനം 1 കോടി രൂപയുടെ 10,000 പൾസ് ഓക്‌സീമീറ്ററുകൾ സംഘടന വിതരണം ചെയ്യുകയാണ്. പദ്ധതിയുടെ ഭാഗമായി 6 ലക്ഷം രൂപ വിലവരുന്ന 600 പൾസ് ഓക്‌സീമീറ്ററുകളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്.
വിതരണത്തിന്റെ ഉപജില്ലാതല ഉദ്ഘാടനം ഒ.ആർ.കേളു എം.എൽ.എ ഡി.എം.ഒ ഡോ.ആർ.രേണുകയ്ക്ക് പൾസ് ഓക്‌സീമീറ്ററുകൾ കൈമാറി നിർവഹിച്ചു. ചടങ്ങിൽ ആർ.എം.ഒ. ഡോ.കെ.മഹേഷ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.എ.ദേവകി, ജില്ല വൈസ്.പ്രസിഡണ്ട് കെ.ബി.സിമിൽ, ജില്ലാ കമ്മറ്റി അംഗം എം.രാജേഷ് ഉപജില്ലാ സെക്രട്ടറി കെ.അനൂപ്കുമാർ, ഉപജില്ലാ പ്രസിഡണ്ട് വി.എസ്.രശ്മി, ഉപജില്ലാ എക്‌സിക്യുട്ടീവ് അംഗം എ.അജയകുമാർ എന്നിവർ സംബന്ധിച്ചു.
ജില്ലയിലെ ആശുപത്രികൾ, പി എച്ച്.എസികൾ, ആർ.ആർ.ടി.കൾ, പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ, സി.എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ പൾസ്
ഓക്‌സീമീറ്ററുകൾ വിതരണം ചെയ്യും. തുടർന്ന് മെഡിക്കൽ ഉപകരണങ്ങളും വിതരണത്തിനെത്തിക്കും.