clean
മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ചപ്പോൾ

കൽപ്പറ്റ : ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ 'മഴയെ വരവേൽക്കാം ' കാമ്പയിനിന്റെ ഭാഗമായി മഴക്കുഴി നിർമ്മാണത്തിന് തുടക്കമിട്ടു.

ഇന്നലെ ജില്ലയിലെ 54 ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 2600 എൻ എസ് എസ് വളണ്ടിയർമാർ സ്വന്തം വീടുകളിലും പരിസരങ്ങളിലും മാലിന്യ സംസ്‌കരണ - ശുചീകരണ പ്രവൃത്തി ഏറ്റെടുത്തതിനു പുറമെ അനുയോജ്യമായ സ്ഥലങ്ങളിൽ മഴക്കുഴി നിർമ്മാണവും ആരംഭിക്കുകയായിരുന്നു. മഴക്കാലരോഗ പ്രതിരോധം, അവബോധം, ഡ്രൈ ഡേ യുടെ പ്രാധാന്യം, മാലിന്യ നിർമാർജ്ജനം, കൊതുകു നിർമ്മാർജ്ജനം തുടങ്ങിയ കാര്യങ്ങളിൽ വളണ്ടിയർമാരുടെ വീടുകളിൽ നിന്ന് സമൂഹത്തിലേക്ക് സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം.