കൽപ്പറ്റ: വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച ഏതാണ്ട് 14 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശി പ്രജിത്ത് (21), ഇടുക്കി തൊടുപുഴ സ്വദേശി റോബിൻ (27) എന്നിവരെയാണ് കൽപ്പറ്റ ജെ.എസ്.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷൽ ടീം അറസ്റ്റ് ചെയ്തത്. കാറിനകത്തും ബാഗുകളിലുമായി 28 പൊതികളിൽ ഒളിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. സ്‌പെഷ്യൽ ടീമിൽ എസ്.ഐ. ജയചന്ദ്രൻ പി, പൊലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്മാൻ ടി.പി, വിപിൻ കെ.കെ, രാകേഷ് കൃഷ്ണ, ഷൈൻ എം.പി,കൽപ്പറ്റ എസ്‌ഐ ദീപ്തി എന്നിവരുമുൾപ്പെടും.