auto
ഓടികൊണ്ടിരുന്ന ആട്ടോറിക്ഷയ്ക്ക് തീപിടിച്ചു

ആലപ്പുഴ : മഴക്കാലം വരുന്നതോടെ എലിപ്പനി കൂടുതലായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. മ വെള്ളവുമായി നിരന്തരം സമ്പർക്കത്തിൽ വരുന്ന മത്സ്യ സംസ്‌ക്കരണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, കക്കവാരൽ തൊഴിലാളികൾ, ശുചീകരണതൊഴിലാളികൾ തുടങ്ങിയവർക്കും കൃഷി,കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ പണിയെടുക്കുന്നവർക്കും എലിപ്പനി വരാനുള്ള സാദ്ധ്യതയുണ്ട്. കൈകാലുകളിലെ മുറിവുകളിലൂടെ മാത്രമല്ല മൃദുവായ തൊലിയിലൂടെയും എലിപ്പനിക്ക് കാരണമായ ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കാം. അതിനാൽ ഇത്തരം തൊഴിലുകൾ ചെയ്യുന്നവർ നിർബന്ധമായും കൈയ്യുറകൾ ധരിക്കണം. എലിപ്പനി വരാതിരിക്കാൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന ഡോക്‌സിസൈക്ലീൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം.

രോഗലക്ഷണങ്ങൾ

പനി, പേശി വേദന, തലവേദന, വയറുവേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ പൂർണമായും ഭേദമാക്കാവുന്നതാണ്. തുടക്കത്തിൽ തന്നെ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും.

പ്രതിരോധ മാർഗങ്ങൾ

വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കൈയുറ, മുട്ടുവരെയുള്ള പാദരക്ഷകൾ, മാസ്‌ക്ക് എന്നിവ ഉപയോഗിക്കുക.

 കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.