അമ്പലപ്പുഴ: കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്ക്കുളിൽ പ്രവേശനോത്സവം ഗൂഗിൾ മീറ്റിലൂടെ നാല് വേദികളിലായി നടന്നു. സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.എസ്. എം. ഡി. സി വൈസ് ചെയർമാൻ ജി. ഷിബു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു , തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു വിജയകുമാർ, റീന മതികുമാർ, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അംഗം വീണ ശ്രീകുമാർ ,എസ്.എസ്. കെ തലവടി ബി .പി .സി ജയകൃഷ്ണൻ എ .ജി, സി .ആർ .സി. സി ഷാമില, സ്ക്കൂൾ ഹെഡ്മിസ്ട്രസ് വി .ഷൈനി, സ്റ്റാഫ് സെക്രട്ടറി മിനി വി. എം, അധ്യാപകരായ രാജശ്രീ .വി, ബിനു ടോം ജോസഫ് , എസ്. ഹരികുമാർ , ഉമേഷ് .ജി, സജി .എസ് , സോണിയ ജോസഫ് എന്നിവർ സംസാരിച്ചു.