മാവേലിക്കര: എ.ഐ.വൈ.എഫ് കരുവാറ്റ മേഖല കമ്മിറ്റി 16 ദിവസമായി നടത്തിവരുന്ന ഭക്ഷണ വിതരണത്തിന് സഹായവുമായി മാവേലിക്കരയിൽ നിന്ന് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരെത്തി. സി.പി.ഐ മാവേലിക്കര മണ്ഡലം സെക്രട്ടറി ശ്രീകുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അംജാദ് സുബൈർ, പങ്കജാക്ഷൻ, അൽസാം, അൻഫാസ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിപിൻദാസ്, മണ്ഡലം സെക്രട്ടറി വിഷ്ണു എം.എസ്എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണവിതരണത്തിനുള്ള സാധനങ്ങൾ കൈമാറി. എ.ഐ.വൈ.എഫ് ഹരിപ്പാട് മണ്ഡലം സെക്രട്ടറി സജീവ് വിശ്വൻ, കരുവാറ്റ മേഖല കമ്മിറ്റി അംഗങ്ങളായ സുധീർ, രാഹുൽ എന്നിവർ ഏറ്റുവാങ്ങി.