ചേർത്തല: തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്ക് കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പലിശ രഹിത സ്വർണപണയ വായ്പ ആരംഭിച്ചു. എ.എം. ആരിഫ് എം.പി വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡി.വി. വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ജിജിമോൾ നന്ദി പറഞ്ഞു. ബോർഡ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.