മാവേലിക്കര: കിടപ്പ് രോഗികളിൽ 45 വയസിന് മുകളിൽ പ്രായമായവർക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് വാക്സിനേഷനുള്ള മാർഗനിർദേശം പുറപ്പെടുവിച്ചത് സ്വാഗതാർഹമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കേരളത്തിൽ വാക്‌സിനേഷൻ ലഭിക്കാതെ തിരികെ പഠിക്കാനും ജോലിക്കുമായി പോകാൻ കഴിയാതെ കുടുങ്ങിപ്പോയ പ്രവാസികൾക്ക് വാക്‌സിൻ ലഭ്യമാക്കാൻ പ്രത്യേക നടപടിക്രമവും മുൻഗണനയും നല്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം. പി ആവശ്യപ്പെട്ടു.