ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗവ. എൽ.പി. സ്കൂളിൽ പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ അദ്ധ്യക്ഷനായി. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ മുഖ്യ പ്രഭാഷണം നടത്തി . ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തീകൃഷ്ണ,ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ , വാർഡ് മെമ്പർ ലഞ്ചു , സിനിമാ / സീരിയൽ നടൻ ജയലാൽ , യുവ ഗായകൻ അജ്സൽ പാനൂർ, സിനിമാ നടനും ബ്ലോഗറുമായ പ്രഫുലാൽ പ്രസന്നൻ , റേഡിയോ ജോക്കി ബാലു, മുൻ എസ്.എം.സി ചെയർമാൻ രാമചന്ദ്രൻ, അദ്ധ്യാപകനായ മുഹമ്മദ് ഷാഫി അസ്ലാമി ,മുജീബ് റഹ്മാൻ ,ഓമനക്കുട്ടൻ എന്നിവർ ആശംസ അർപ്പിച്ചു. വിവിധ ക്ലാസുകളിലെ പ്രവേശനോത്സവം സാഹിത്യകാരൻ അബ്ദുൾ ലത്തീഫ് പതിയാങ്കര , റിട്ട. ജോ. ആർ.ടി.ഒ സുരേഷ് നടരാജൻ ,രാജീവൻ പുനർജനി , വഞ്ചിപ്പാട്ടുകലാകാരൻ കാർത്തികപ്പള്ളി സത്യശീലൻ എന്നിവർ ഉദ്ഘാടനം ചെയ്തു. എ. ഇ. ഒ . ഹണി റോസ് , ബി.പി.ഒ. സുമംഗല എന്നിവർ പ്രവേശന സന്ദേശം നൽകി. എൽ.എസ്.എസ്. സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനദാനം റിട്ട. ഹെഡ്മിസ്ട്രസ് ശ്രീദേവി വിതരണം ചെയ്തു. എസ്.എം.സി. ചെയർപേഴ്സൺ അംബിക സ്വാഗതവും എച്ച്.എം. ഇൻ ചാർജ് നസീമ നന്ദിയും പറഞ്ഞു.