മാവേലിക്കര: നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികത്തിൽ മഹിളാ മോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഭക്ഷണപൊതി വിതരണവും സാനിറ്റൈസർ, മാസ്‌ക് എന്നിവയുടെ വിതരണവും നടത്തി. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ആദ്യ ഭക്ഷണപൊതി അക്കോക്കിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലുള്ള ഭക്ഷണ അലമാരയിൽ നിക്ഷേപിച്ചു. മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് ഭക്ഷണ പൊതികൾ എത്തിച്ചു നൽകുകയും സാനിറ്റൈസർ, മാസ്‌ക് എന്നിവ ടാക്‌സി, ഓട്ടോറിക്ഷ ഡ്രൈവർമാർ, വ്യാപാരസ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്ക് വിതരണം ചെയ്യുകയും ചെയ്തു. പരിപാടിക്ക് മഹിള മോർച്ച ജില്ലാ കമ്മി​റ്റി അംഗം തുളസിഭായി, മണ്ഡലം ജനറൽ സെക്രട്ടറി പുഷ്പലത, സ്മിത ഓമനക്കുട്ടൻ, അമ്പിളി ദിനേശ്, കൗൺ​സിലർമാരായ സബിത അജിത്ത്, സുജാതദേവി, ബി.ജെ.പി മുന്‍സിപ്പൽ തെക്കൻ മേഖലാ പ്രസിഡന്റ് ജീവൻ.ആർ.ചാലിശേരിൽ എന്നിവർ നേതൃത്വം നൽകി.