photo
ചേർത്തല ഗവ.ടൗൺ എൽ.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ചേർത്തല ഉപജില്ലയിലെ 53 യു.പി ,എൽ.പി സ്‌കൂളുകൾ വെർച്വലായും ഗൂഗിൾ മീ​റ്റിലൂടെയും പ്രത്യേക ലിങ്കുവഴിയും കുട്ടികളെ പ്രവേശനോത്സവത്തിൽ പങ്കാളികളാക്കി.

ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടി​യ ചേർത്തല ഗവ.ടൗൺ എൽ.പി സ്‌കൂളിൽ അദ്ധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്ത് വെർച്വലായി പ്രവേശനോത്സവം നടത്തി. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.ടി.സതീശൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. എ.ഇ.ഒ പി.കെ.ശൈലജ പ്രവേശന സന്ദേശം നൽകി. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ എ.എസ്.സാബു, ഷീജ സന്തോഷ്, കൗൺസിലർ രാജശ്രീ, എച്ച്.എം. എസ്.ധനപാൽ,ഷാജിമഞ്ജരി,പ്രദീപ്,വിനോദ്,ബി.എൻ.മധു തുടങ്ങിയവർ പങ്കെടുത്തു.അനിൽ മാടയ്ക്കലിന്റെ നേതൃത്വത്തിൽ കലാപരിപാടികളും നടത്തി.

ലൈവ് സ്ട്രീമിംഗ് സാങ്കേതിക വിദ്യ ഉപയോഗി​ച്ച് കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്‌കൂളിൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശനബായി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യ സന്ദേശം നൽകി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല, ചേർത്തല വിദ്യാഭ്യാസ ഓഫീസർ സുജയ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ.ശൈലജ, പൊതു വിദ്യാഭ്യാസ സംരക്ഷണ കോ-ഓർഡിനേ​റ്റർ പ്രസന്നൻ, സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ, ചലച്ചിത്ര സംവിധായകനും നടനുമായ രൺജി പണിക്കർ, ചലച്ചിത്ര താരങ്ങളായ ഗായത്രി അരുൺ, വിയാൻ, ആര്യ, സീനിയർ അസിസ്​റ്റന്റ് പി.ജിഷ, പി.ടി.എ പ്രസിഡന്റ് മുംതാസ് എന്നിവർ സംസാരിച്ചു. ജില്ല ഡപ്യൂട്ടി ഡി.എം.ഒ ദീപ്തി കൊവിഡ് ബോധവത്കരണ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് എസ്.സുജിഷ സ്വഗതവും സ്​റ്റാഫ് സെക്രട്ടറി വീണാമോൾ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.