കായംകുളം : ആന്ധ്രാപ്രദേശിൽ നിന്നും കടത്തിക്കൊണ്ടു വന്ന വിദേശമദ്യവും പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ ശബരി എക്സ്‌പ്രസ് ട്രെയിനിൽ നിന്ന് അറസ്റ്റിലായി . കടത്തിക്കൊണ്ടു വന്ന 42 പാക്കറ്റ് വിദേശമദ്യവും ആറു കിലോയോളംപുകയില ഉൽപ്പന്നങ്ങളുമായി ആന്ധ്രാപ്രദേശ് സ്വദേശി ഭാസ്കറിനെയാണ് ആർ.പി.എഫ്.ഉദ്യോഗസ്ഥർ പിടികൂടി എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.ഇന്നലെ വൈകിട്ട് 5.30ന് ശബരി എക്സ്പ്രസ് ട്രെയിനിൽ ആർ.പി .എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തവേയാണ് സംശയാസ്പപദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിടികൂടിയത്. ഇയാളുടെ പേരിൽ എക്സൈസ് കേസെടുത്തു.