school
താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസിലെ പ്രവേശനോത്സവം പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : അക്ഷരമുറ്റത്ത് ആരവങ്ങളുമൊന്നുമില്ലാതെ ചാരുംമൂട് മേഖലയി​ലെ പ്രവേശനോത്സവം . ഓൺലൈനായി നടന്ന പ്രവേശനോത്സവം വീടുകളിലിരുന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്ന് ആഘോഷമാക്കി.

പയ്യനല്ലൂർ ഗവ.എച്ച്.എസ്.എസിൽ നടന്ന പ്രവേശനോത്സവത്തിൽ മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും, എം.എസ്. അരുൺകുമാർ എം.എൽ.എയും ഓൺലൈനിൽ പങ്കെടുത്ത് സന്ദേശം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് എം. മുരളി അദ്ധ്യക്ഷത വഹിച്ചു.

നൂറനാട് സി.ബി.എം എച്ച്.എസ്.എസിൽ നടന്ന ഓൺലൈൻ പ്രവേശനോത്സവത്തിൽ പൂർവ വിദ്യാർത്ഥികൾ കൂടിയായ മന്ത്രി പി.പ്രസാദ് , പി.എൻ. പ്രമോദ് നാരായൺ എം.എൽ എ എന്നിവരും എം.എസ്. അരുൺ കുമാർ എം.എൽ.എ , ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിസന്റ് എസ്. രജനി , സ്കൂൾ മാനേജർ ജയശ്രീ തമ്പി എന്നിവർ സംസാരി​ച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി​.എ പ്രസിഡന്റ് പ്രഭ വി. മറ്റപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

താമരക്കുളം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ചാരുംമൂട് സെന്റ് മേരീസ് എൽ.പി.എസിൽ നടന്നു. പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ദീപ, അനിലാ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ചത്തിയറ വി.എച്ച്.എസ്.എസിലെ പ്രവേശനോത്സവം എം.എസ് അരുൺ കുമാർ എം.എൽ.എ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു.

പി.ടി​.എ പ്രസിഡന്റ് അഷറഫ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ സന്ദേശം നൽകി.

ചത്തിയറ ഗവ.എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ദീപ, ശ്രീജ,

പ്രഥമാദ്ധ്യാപിക വി.ബിന്ദു, എസ്.ജമാൽ, കെ.അനിൽ കുമാർ , സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു.

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി​.എ പ്രസിഡന്റ് എം.എസ് സലാമത്ത് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ്, മാനേജർ രാജേശ്വരി എന്നിവർ സന്ദേശം നൽകി.