ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ആംബുലൻസ്' സംവിധാനവും , ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ വയലാർ മദ്ധ്യം 465 -ാം നമ്പർ ശാഖായോഗം മന്ത്റിക്ക് ഇ മെയിലായി അയച്ച നിവേദനത്തിൽ ഇടപെട്ട് മന്ത്രി. അടിയന്തിരമായി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുമെന്നും ആബുലൻസ്' സംവിധാനം ഏർപ്പെടുത്താൻ അടിയന്തിര നടപടി സ്വീകരിക്കുമെന്നാണ് ശാഖാ ഭാരവാഹികൾക്ക് മന്ത്രി പി.പ്രസാദ് ഉറപ്പ് നൽകിയത്.കഴിഞ്ഞ ദിവസം ആബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കൊവിഡ് ബാധിച്ചയാളെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.